Read Time:56 Second
ചെന്നൈ : നടൻ വിജയ്യുടെ രാഷ്ട്രീയപ്പാർട്ടിയായ തമിഴക വെട്രി കഴകത്തിന് ജൂൺ 22-ന് ഔദ്യോഗികമായി തുടക്കംകുറിക്കും.
അന്ന് വിജയ്യുടെ അൻപതാം ജന്മദിനംകൂടിയാണ്. തെക്കൻ തമിഴ്നാട്ടിലെ ഒരു സ്ഥലമാണ് പാർട്ടി ഉദ്ഘാടനച്ചടങ്ങിനായി കണ്ടുവെച്ചത്.
മധുരയിലാവാനാണ് സാധ്യതയെന്നാണ് വിവരം. 2026-ലെ തമിഴ്നാട് സംസ്ഥാന തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത്.
തന്നെ ഒരു ജനപ്രിയതാരമാക്കി മാറ്റിയ ജനങ്ങൾക്കായി പ്രവർത്തിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനുമാണ് പാർട്ടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് വിജയ് നേരത്തേ വ്യക്തമാക്കിയിരുന്നു.