0
0
Read Time:43 Second
ചെന്നൈ: കൈക്കൂലി വാങ്ങിയെന്ന കേസിൽ തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് മുൻ എൻജിനിയർക്ക് ഒരുവർഷം തടവും 5,000 രൂപ പിഴയും ശിക്ഷ.
ശരവണംപട്ടി വൈദ്യുതി ഓഫീസിൽ ജോലിചെയ്തിരുന്ന ഡി.എം. രവീന്ദ്രനാണ് (60) കോയമ്പത്തൂർ അഴിമതിവിരുദ്ധ പ്രത്യേക കോടതി ജഡ്ജി എസ്. മോഹനരമ്യ ശിക്ഷ വിധിച്ചത്.
വീടിനുസമീപം നിന്ന വൈദ്യുതത്തൂൺ നീക്കാൻ ദേവരാജിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.