Read Time:49 Second
ചെന്നൈ : ജൂൺ ആറിന് സ്കൂൾ തുറക്കാനിരിക്കെ യാത്രത്തിരക്ക് കുറയ്ക്കാൻ 1800 പ്രത്യേക ബസുകൾ സർവീസ് നടത്തും.
ജൂൺ മൂന്ന്, നാല്, അഞ്ച് ദിവസങ്ങളിലാണ് കൂടുതൽ ബസുകൾ ഓടിക്കുക. വിവിധ ജില്ലകളിൽനിന്ന് ചെന്നൈയിലേക്കാണ് പ്രത്യേക ബസുകൾ ഓടിക്കുക.
ചെന്നൈയിലേക്കും നഗര പ്രാന്തപ്രദേശങ്ങളിലും മറ്റ് ജില്ലകളിൽനിന്നുള്ളവർ താമസിച്ച് ജോലി ചെയ്യുന്നുണ്ട്. സ്കൂളുകൾക്ക് അവധിക്ക് സ്വന്തംനാട്ടിൽ പോയവർക്ക് തിരിച്ചെത്താനാണ് പ്രത്യേക ബസ് ഓടിക്കുന്നത്.