Read Time:1 Minute, 23 Second
ചെന്നൈ : ചന്ദനക്കൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണിക്ക് കൃഷ്ണഗിരി ലോക്സഭാ മണ്ഡലത്തിൽ ദയനീയ തോൽവി.
കോൺഗ്രസ് സ്ഥാനാർഥി കെ. ഗോപിനാഥ് വിജയിച്ച മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ.യിലെ വി. ജയപ്രകാശ് രണ്ടാംസ്ഥാനത്തും ബി.ജെ.പി.യിലെ സി. നരസിംഹൻ മൂന്നാംസ്ഥാനത്തുമായിരുന്നു.
നാം തമിഴർ കക്ഷി സ്ഥാനാർഥിയായി മത്സരിച്ച വിദ്യാറാണി വൻപ്രചാരണ സന്നാഹവുമായാണ് രംഗത്തിറങ്ങിയിരുന്നത്.
നാം തമിഴർ കക്ഷി ജനറൽ സെക്രട്ടറിയും ചലച്ചിത്ര സംവിധായകനുമായ സീമാൻ മൂന്നുതവണ മണ്ഡലത്തിൽ പ്രചാരണം നടത്തിയിരുന്നു.
മണ്ഡലത്തിൽ വിജയിച്ച ഗോപിനാഥിന് മൂന്നുലക്ഷത്തിലധികം വോട്ട് നേടിയപ്പോൾ വിദ്യാറാണിക്ക് 70,000 വോട്ടാണ് ലഭിച്ചത്.
മേട്ടൂരിലെ മൂലകാട്ടിലെ വീരപ്പന്റെ സ്മൃതിമണ്ഡപത്തിൽ നാമനിർദേശികപത്രികവെച്ച് പ്രതിജ്ഞയെടുത്താണ് മത്സരിക്കാനായി വിദ്യാറാണി പത്രിക സമർപ്പിച്ചിരുന്നത്.