Read Time:1 Minute, 5 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യം നേടിയ വൻവിജയത്തെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ.
ഡി.എം.കെ.യുടെ വിജയം രാജ്യത്തിനു വെളിച്ചം പകരുമെന്ന് കമൽ അഭിപ്രായപ്പെട്ടു.
സഖ്യത്തെ നയിച്ച ഡി.എം.കെ. അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെയും സഖ്യകക്ഷികളെയും അഭിനന്ദിച്ചു. ഡി.എം.കെ. നയിച്ച ഇന്ത്യമുന്നണിക്കൊപ്പംനിന്നു പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു.
ജനങ്ങൾക്കുവേണ്ടി ചിന്തിക്കുകയും ജനകീയപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന ഡി.എം.കെ.
സർക്കാരിന്റെ സദ്ഭരണം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ഈ വിജയമെന്നും കമൽഹാസൻ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.