ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പി. ഒരുസീറ്റ്പോലും നേടാത്തതിന്റെ പേരിൽ പാർട്ടി അധ്യക്ഷൻ കെ. അണ്ണാമലൈയെ പരിഹസിച്ച് ട്രോളുകൾ.
ഫെയ്സ് ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് ട്രോളുകൾ പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അണ്ണാമലൈ നടത്തിയ അവകാശവാദങ്ങൾ അടങ്ങുന്ന വീഡിയോകൾ ഉപയോഗിച്ചാണ് ട്രോളുകളിൽ ഭൂരിപക്ഷവും തയ്യാറാക്കിയിരിക്കുന്നത്.
കോയമ്പത്തൂരിൽ ഡി.എം.കെ. യ്ക്ക് നിക്ഷേപിച്ച തുക നഷ്ടമാകുമെന്ന് പറഞ്ഞ സ്ഥാനത്ത് എൻ.ഡി.എ. സഖ്യം മത്സരിച്ച സീറ്റുകളിൽ പകുതിയിൽ കൂടുതൽ സീറ്റുകളിലും നിക്ഷേപത്തുക നഷ്ടമായത് ചൂണ്ടിക്കാട്ടി ഏറെ ട്രോളുകൾ പ്രചരിക്കുന്നുണ്ട്.
പഴയ തമിഴ്സിനിമകളിലെ ഹാസ്യരംഗങ്ങളും അണ്ണാമലൈയെ കളിയാക്കുന്നതിനായി ഉപയോഗിച്ചിരിക്കുകയാണ്. ഡി.എം.കെ. പ്രവർത്തകരാണ് ട്രോളുകൾ തയ്യാറാക്കിയതെന്നാണ് സംശയിക്കുന്നത്. എന്നാൽ മറ്റ് പാർട്ടിക്കാരും ഇവ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.