താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയനടി മംമ്ത മോഹൻദാസ്.
ഒരാളെ ഡേറ്റ് ചെയ്യുന്നുണ്ടെന്നാണ് താരം പറഞ്ഞത്. നിലവിൽ താൻ സന്തോഷത്തിലാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മംമ്ത കൂട്ടിച്ചേർത്തു.
എന്നാൽ കാമുകൻ ആരാണെന്ന് താരം തുറന്നു പറഞ്ഞില്ല.
ഞാന്‍ ലോസ് ആഞ്ചല്‍സിലായിരുന്ന സമയത്ത് ഒരാളുമായി പ്രണയത്തിലായിരുന്നു.
അതൊരു ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പായിരുന്നു. എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് അത് ശരിയായില്ല.
എനിക്ക് ബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ അത് സമാധാനത്തോടെ മുന്നോട്ടുപോകുന്നതായിരിക്കണം.
എന്റെ ജീവിതത്തിന്റെ മറ്റ് വശങ്ങള് കണക്കിലെടുക്കുമ്പോള്‍ ഒരു ബന്ധത്തില്‍ നിന്നുള്ള അധിക സമ്മര്‍ദ്ദം ഞാന്‍ ആഗ്രഹിക്കുന്നില്ല.
രണ്ടു മൂന്നു തവണ ഞാന്‍ അവസരം നല്‍കും, എന്നാല്‍ അതിനപ്പുറം ഇത് സമ്മര്‍ദ്ദമാണ്, എനിക്ക് അത് ശരിക്കും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നില്ല.- മംമ്ത പറഞ്ഞു.
ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷവതിയാണ്. ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്നും നോക്കാമെന്നും മംമ്ത പറഞ്ഞു.