Read Time:51 Second
ചെന്നൈ : പൊള്ളാച്ചി ഈസ്റ്റ് പോലീസ് പരിധിയിൽ മരപ്പേട്ടയിൽ വാഹന പരിശോധനക്കിടെ വണ്ടിയിൽ കടത്തിയ 60 കിലോഗ്രാം കഞ്ചാവ് പിടികൂടി.
സംഭവത്തിൽ മലയാളികളായ റഷീദ് (24), ഖലീൽ റഹ്മാൻ (44) എന്നിവരെ അറസ്റ്റ് ചെയ്തു.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പിടികൂടി. കഞ്ചാവിന് ഒമ്പത് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
പൊള്ളാച്ചി ഭാഗത്ത് കഞ്ചാവ് വില്പന വ്യാപകമായി നടക്കുന്നുവെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.