0
0
Read Time:1 Minute, 6 Second
ചെന്നൈ : വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യ, എൻ.ഡി.എ. സഖ്യ സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു.
ഇന്ത്യസഖ്യത്തിനായി മത്സരിക്കുന്ന ഡി.എം.കെ.യുടെ സ്ഥാനാർഥി അണ്ണിയൂർ ശിവ, മന്ത്രി കെ. പൊൻമുടി അടക്കം നേതാക്കൾക്ക് ഒപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്.
എൻ.ഡി.എ. സഖ്യത്തിനായി പി.എം.കെ.യുടെ സി. അൻപുമണിയാണ് മത്സരിക്കുന്നത്. പാർട്ടി പ്രസിഡന്റ് അൻപുമണി രാമദാസിന് ഒപ്പമാണ് സി. അൻപുമണി പത്രിക സമർപ്പിക്കാൻ എത്തിയത്.
വെള്ളിയാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നത്. തിങ്കളാഴ്ച സൂക്ഷ്മപരിശോധന നടക്കും. ബുധനാഴ്ചവരെ പത്രിക പിൻവലിക്കാം. ജൂലായ് 10-നാണ് വോട്ടെടുപ്പ്. 13-ന് ഫലം പ്രഖ്യാപിക്കും.