Read Time:58 Second
തിയറ്റർ കീഴടക്കിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ആർഡിഎക്സ്. ഓണം റിലീസായ ചിത്രത്തിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
80 കോടിയിൽ അധികമാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയത്. ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
നെറ്റ്ഫ്ളിക്സിലൂടെ നാളെ മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 25നാണ് തിയറ്ററിൽ എത്തിയത്.
കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ഒടിടി റിലീസ്.