ചെന്നൈ: “തമിഴ്നാട്ടിൽ ഇത്തരമൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ തമിഴ്നാട് സർക്കാർ വ്യാജമദ്യ വിൽപനക്കാരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന്” ജന നീതി കേന്ദ്രം അധ്യക്ഷൻ കമൽഹാസൻ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം തൻ്റെ എക്സ് സൈറ്റ് പേജിൽ ഇങ്ങനെ കുറിച്ചു, “കള്ളക്കുറിച്ചിലിൽ വ്യാജമദ്യം കുടിച്ച് 40 ഓളം പേർ മരിച്ചു,
നിരവധി പേർ ആശങ്കാജനകമാണ് എന്ന വാർത്ത തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം. ചികിത്സയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹത്തെ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
അതേസമയം മദ്യത്തിന് അടിമകളായവരെ രക്ഷിക്കാനായി ലഹരിവിമുക്തികേന്ദ്രങ്ങൾ തുറക്കണമെന്ന് കമൽഹാസൻ അഭ്യർഥിച്ചു.
ഭാവിയിൽ വിഷമദ്യ ദുരന്തങ്ങൾ ഉണ്ടാവുന്നത് തടയാൻ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വിഷമദ്യ ദുരന്തത്തിൽ നാല്പതോളംപേർ മരിച്ച സംഭവം തമിഴ്നാടിനെ ഞെട്ടിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും കമൽ എക്സിൽ കുറിച്ചു.