കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക്

0 0
Read Time:1 Minute, 17 Second

അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്.

കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു അഭിനയത്തിന് ഹരിശ്രീ കുറിക്കുന്നത്.

നാടക റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും. ഓഗസ്റ്റ് ആദ്യവാരം ‘ഇരട്ടനഗരം’ പ്രദർശനത്തിന് എത്തും. അഭിനയവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന രേണു മുമ്പ് ഒരു ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്.

സ്കൂൾ പഠന കാലത്ത് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കോട്ടയം വാകത്താനത്ത് മാതാപിതാക്കൾക്കൊപ്പമാണ് രേണുവും ഇളയ മകൻ ഋതുൽ ദാസും താമസിക്കുന്നത്. മൂത്തമകൻ രാഹുൽ ദാസ് പ്ലസ് ടു പഠനം കഴിഞ്ഞു. 2017 മേയിലായിരുന്നു സുധിയുമായുള്ള വിവാഹം.

2023 ജൂൺ 5ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലാണു സുധി മരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts