സംസ്ഥാനത്ത് ഈ വർഷം ലാൻഡ് പൂളിങ് പദ്ധതിക്ക് തുടക്കമാകും

0 0
Read Time:2 Minute, 5 Second

ചെന്നൈ : വികസനപദ്ധതികൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള ലാൻഡ് പൂളിങ് സംവിധാനം തമിഴ്‌നാട്ടിൽ ഈ വർഷം ഒരുനഗരത്തിൽ നടപ്പാക്കും.

സ്വകാര്യവ്യക്തികളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനുപകരം ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തിജനപങ്കാളിത്തത്തോടെ വികസനപ്രവർത്തനങ്ങൾ നടത്തുന്ന പദ്ധതിയാണിത്.

ലാൻഡ് പൂളിങ് അനുവദിക്കുന്നതിന് തമിഴ്‌നാട് നഗരാസൂത്രണനിയമം കഴിഞ്ഞവർഷം ഭേദഗതി ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ചട്ടങ്ങൾ വിജ്ഞാപനംചെയ്തു.

ഒരുനഗരത്തിൽ പദ്ധതി നടപ്പാക്കുമെന്ന കാര്യം നഗരവികസന മന്ത്രി എസ്. മുത്തുസാമിയാണ് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത്.

വികസനപ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയും പദ്ധതിയുടെ പ്രയോജനം ഭൂവുടമകൾക്കുകൂടി ലഭ്യമാക്കുകയുമാണ് ലക്ഷ്യം.

പ്രദേശത്തെ 70 ശതമാനം ഭൂവുടമകളുടെ അനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കാം. പൂർത്തിയായിക്കഴിഞ്ഞാൽ പൊതു ആവശ്യത്തിന് ഉപയോഗിച്ചതിനുശേഷമുള്ള ഭൂമി ഉടമകളുടെ പേരിൽ രജിസ്റ്റർ ചെയ്തുനൽകും.

പദ്ധതി കാരണം ഭൂമി വിലയിലുണ്ടാവുന്ന വർധനയുടെ ഗുണഫലം അതുവഴി ഭുവുടമകൾക്കു ലഭിക്കും.

ലാൻഡ് പൂളിങ് നടപ്പാക്കുന്നതിന് 2018-ൽ അണ്ണാ ഡി.എം.കെ. സർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരുന്നെങ്കിലും നടപ്പായില്ല.

2023-ൽ ഡി.എം.കെ. സർക്കാർ വീണ്ടും നിയമം ഭേദഗതിചെയ്യുകയും ഈ വർഷം ചട്ടങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് പദ്ധതി പുനരുജ്ജീവിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts