ചെന്നൈ; കഴിഞ്ഞ ദിവസമായിരുന്നു നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്.
നിക്കോളായ് സച്ച്ദേവാണ് താരത്തിന്റെ ജീവിത പങ്കാളി. രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരുമടക്കം നിരവധി പേരാണ് വിവാഹസത്ക്കാരത്തിൽ പങ്കെടുത്തത്.
ചെന്നൈയിലെ ലീല പാലസിൽ വച്ചായിരുന്നു വിവാഹസത്ക്കാരം.
ബ്രൗൺ നിറത്തിലെ ഡിസൈനർ ലെഹങ്കയായിരുന്നു വരലക്ഷ്മിയുടെ റിസപ്ഷൻ വേഷം. കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും താരം ധരിച്ചിരുന്നു.
തൃഷ, രജനികാന്ത്, കിച്ച സുദീപ്, നന്ദമൂരി ബാലകൃഷ്ണ, എംകെ സ്റ്റാലിൻ, എആർ റഹ്മാൻ, സുഹാസിനി, മണിരത്നം, രമ്യ കൃഷ്ണ, ലിസി, പ്രഭുദേവ തുടങ്ങി വൻ താരനിരയാണ് വിവാഹ റിസപ്ഷനിൽ പങ്കെടുത്തത്. മലയാളത്തിൽ നിന്ന് നടൻ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു.
പത്ത് വർഷത്തിലേറെയായി നിക്കോളായിയും വരലക്ഷ്മിയും സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായത്.
തന്റെ കരിയറിനെ നന്നായി സപ്പോർട്ട് ചെയ്യുന്നയാളാണ് നിക്കോളായ് എന്ന് മുൻപ് ഒരഭിമുഖത്തിൽ വരലക്ഷ്മി പറഞ്ഞിരുന്നു.
14 വർഷം മുൻപാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും അപ്പോൾ തന്നെ എന്തോ ഒരിഷ്ടം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.