Read Time:59 Second
ചെന്നൈ : യാത്രക്കാർക്കിടയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ബസ് കണ്ടക്ടർമാർക്ക് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടി.എൻ.എസ്.ടി.സി) പാരിതോഷികം പ്രഖ്യാപിച്ചു.
എല്ലാ മാസവും ഇലക്ട്രോണിക് പണമിടപാടുകളിലൂടെ പരമാവധി യാത്രാടിക്കറ്റ് നൽകുന്ന കണ്ടക്ടർമാർക്ക് സമ്മാനത്തുകയും പ്രശംസിപത്രവും നൽകും.
നിലവിൽ ഏതാനും സർക്കാർ ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിലൂടെയാണ് ടിക്കറ്റ് നൽകുന്നത്. ഇതുവഴി യാത്രക്കാർക്ക് യു.പി.ഐ., ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് നിരക്ക് നൽകാനാവും.