തിരുവനന്തപുരം: കൂടോത്ര വിവാദത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞ് മാറി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിനെ പറ്റി തനിക്ക് അറിയില്ല.
തനിക്ക് അങ്ങനെ ഒരു അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ല. കെപിസിസി അദ്ധ്യക്ഷനുമായി സംസാരിക്കാൻ അവസരം കിട്ടിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്താണ് സംഭവിച്ചത് എന്നറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ്റെ സാന്നിധ്യം അദ്ദേഹത്തോട് ചോദിക്കൂ എന്നും പാർട്ടിയിൽ ഇങ്ങനെ ഉണ്ടോ എന്നതിനെ പറ്റി തനിക്ക് ഒന്നും അറിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കൂടോത്ര വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസിനെ പരിഹസിച്ചിരുന്നു.
കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല.
പണിയെടുത്താലേ പാര്‍ട്ടിയുണ്ടാവൂ എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ വിമര്‍ശനം.
കൂടോത്രം ചെയ്യുന്നവര്‍ ജീവിക്കുന്നത് 2024ലാണെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പാര്‍ട്ടിയാണ് നമ്മുടേതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും അബിന്‍ പറഞ്ഞിരുന്നു.
യങ് ഇന്ത്യ യൂത്ത് ലീഡേഴ്‌സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലായിരുന്നു അബിന്‍ വര്‍ക്കിയുടെ രൂക്ഷമായ വിമർശനം.