Read Time:40 Second
ചെന്നൈ : റെയിൽ പാളം പരിശോധിക്കുന്ന തീവണ്ടി ട്രയൽ എൻജിൻ ഇടിച്ച് രണ്ടുപേർ മരിച്ചു.
ഉത്തർപ്രദേശ് ഗൊരഖ്പൂർ സ്വദേശികളായ മധുസൂദനൻ പ്രജാപതി (30), ജ്ഞാനന്ദ് പ്രതാപ് (22) എന്നിവരാണ് മരിച്ചത്.
ഇരുവരും പാളത്തിലൂടെ നടക്കുമ്പോഴാണ് ട്രയൽ എൻജിൻ ഇടിച്ചത്.
മധുരയ്ക്കും മാനാമധുരയ്ക്കും ഇടയിലായിരുന്നു അപകടം.
രണ്ടുപേരും കെട്ടിട നിർമാണത്തൊഴിലാളികളായിരുന്നെന്ന് പോലീസ് അറിയിച്ചു.