Read Time:45 Second
ചെന്നൈ : കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,150 കിലോഗ്രാം റേഷനരി സിവിൽ സപ്ലൈസ് വിഭാഗം പിടികൂടി.
ബോഡിപാളയം സ്വദേശി മോഹൻ കാളീശ്വരനെ (33) അറസ്റ്റ് ചെയ്തു.
പൊള്ളാച്ചി രാജ മിൽ റോഡിൽ വാഹനപരിശോധനയ്ക്കിടെയാണ് അരിയുമായി വന്ന മിനിവാൻ പിടികൂടിയത്.
റേഷൻകടവഴി വിതരണംചെയ്യുന്ന സൗജന്യ അരി കുറഞ്ഞവിലയ്ക്ക് ശേഖരിച്ച് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിനുവേണ്ടിയാണ് കാളീശ്വരൻ അരി കടത്തിയതെന്ന് അധികൃതർ പറഞ്ഞു.