Read Time:53 Second
ചെന്നൈ: ബി.എസ്.പി നേതാവ് ആംസ്ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്നാട് പൊലീസ് വെടി വെച്ച് കൊന്നു
തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്.
രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതീർക്കേണ്ടിവന്നെന്നാണ് പൊലീസ് വിശദീകരണം.
പ്രതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.ഗുണ്ടകളോട് ഗുണ്ടകളുടെ ഭാഷയിൽ സംസാരിക്കുമെന്ന് പുതിയ ചെന്നൈ കമ്മീഷണർ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നത്.