Read Time:1 Minute, 5 Second
ചെന്നൈ : കടലൂരിൽ ഒരുകുടുംബത്തിലെ അമ്മയും മകനും ഉൾപ്പെടെ മൂന്നുപേരെ പൊള്ളലേറ്റു മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തി.
കരമണിക്കുപ്പത്ത് താമസിക്കുന്ന കമലേശ്വരി (60), മകൻ സുധൻകുമാർ (40), പേരക്കുട്ടി നിശാന്ത് (10) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട അയൽവാസികൾ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം മുറിവേറ്റനിലയിലായിരുന്നതിനാൽ കൊന്നശേഷം മൂന്നുപേരെയും കത്തിച്ചെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേകസംഘത്തെ നിയോഗിച്ചു. കൊല്ലപ്പെട്ട സുധൻകുമാർ ഹൈദരാബാദിൽ ഐ.ടി. ജീവനക്കാരനായിരുന്നു.