ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്ട്രോങ് വധക്കേസിൽ ഒരു വനിതാ അഭിഭാഷകയടക്കം 3 പേർ ഇന്നലെ അറസ്റ്റിലായിരുന്നു.
മലർക്കൊടി, ഹരിഹരൻ എന്നിവരാണ് അറസ്റ്റിലായത്. വനിതാ അഭിഭാഷകയുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ, ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
പിടിയിലായ രണ്ടുപേരും വിവിധകേസുകളിൽ പ്രതികളാണെന്ന് സി.ബി.സി.ഐ.ഡി. ഉദ്യോഗസ്ഥർ അറിയിച്ചു.
മലർക്കൊടിക്ക് കൊല്ലപ്പെട്ട ആംസ്ട്രോങ്ങുമായി മുൻപരിചയമുണ്ടായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം പ്രശസ്ത റൗഡി ആർക്കാട് സുരേഷിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ഈ കേസിൽ പൊന്നൈ ബാലു, തിരുവെങ്കടം, ആർക്കാട് സുരേഷിൻ്റെ അനുജൻ അരുൾ എന്നിവരുൾപ്പെടെ 11 പേരെ കൊല നടന്ന അന്നു രാത്രിതന്നെ അറസ്റ്റ് ചെയ്തിരുന്നു. 11 പേരെയും 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ പാർപ്പിച്ച് ചോദ്യം ചെയ്തു.
അന്ന് പോലീസിൽ നിന്ന് രക്ഷപ്പെട്ട കൊലയാളി തിരുവെങ്കടത്ത് ഏറ്റുമുട്ടലിൽ പോലീസിൻ്റെ വെടിയേറ്റ് മരിച്ചു.
പോലീസിന് നേരെ വെടിയുതിർത്തപ്പോൾ സ്വയരക്ഷയ്ക്കായി പോലീസ് വെടിയുതിർത്താണ് തിരുവേങ്കടം മരിച്ചത്. മറ്റ് 10 കൊലയാളികളും പൂന്തമല്ലി ജയിലിലായിരുന്നു.