വീടുനിർമാണത്തിന് തത്‌സമയ ഓൺലൈൻ പെർമിറ്റ് ലഭ്യമാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 

0 0
Read Time:1 Minute, 42 Second

ചെന്നൈ : വീടു നിർമാണത്തിനുള്ള പെർമിറ്റ് ഓൺലൈനായി തത്‌സമയം ലഭ്യമാക്കുന്ന സംവിധാനം തമിഴ്‌നാട്ടിൽ നിലവിൽവന്നു.

3,500 ചതുരശ്രഅടിവരെയുള്ള സ്ഥലത്ത് 2,500 ചതുരശ്ര അടിവരെ വിസ്തീർണമുള്ള വീടുനിർമിക്കാനാണ് ഈ പദ്ധതി പ്രകാരം പെർമിറ്റ് ലഭിക്കുക.

ദുർബല വിഭാഗങ്ങൾക്കും ഇടത്തരക്കാർക്കും ഭവനനിർമാണം തടസ്സംകൂടാതെ നടത്തുകയാണ് ലക്ഷ്യം.

പദ്ധതിനിലവിൽ വന്നതോടെ ബിൽഡിങ് പെർമിറ്റിനായി ഇനി തദ്ദേശസ്ഥാപനങ്ങളിൽ കയറിയിറങ്ങേണ്ട. പെർമിറ്റ് വേണ്ടവർ ഇതിനുള്ള ഏകജാലക പോർട്ടലിൽ രജിസ്റ്റർചെയ്യണം.

സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും വിവരങ്ങളും നൽകിയാൽ ഉടൻതന്നെ പെർമിറ്റ്അനുവദിക്കും. മതിയായ ഫീസടച്ച് ക്യു.ആർ. കോഡ് സ്കാൻചെയ്താൽ ബിൽഡിങ് പെർമിറ്റിന്റെ പകർപ്പെടുക്കാം.

അപേക്ഷയ്ക്കൊപ്പം നൽകിയവിവരങ്ങൾ കൃത്യമായിരിക്കണം.

സെക്രട്ടേറിയറ്റിൽ തിങ്കളാഴ്ചനടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനംചെയ്തു. 10 പേർക്കുള്ള ബിൽഡിങ് പെർമിറ്റ് മുഖ്യമന്ത്രി വിതരണംചെയ്തു.

നഗരവികസനഭവനനിർമാണ വകുപ്പുമന്ത്രി എസ്. മുത്തുസാമി, ദേവസ്വംമന്ത്രി പി.കെ. ശേഖർബാബു തുടങ്ങിയവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts