Read Time:52 Second
ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ചെന്ന കുറ്റംചുമത്തി ഒൻപത് തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.
രാമേശ്വത്തുനിന്നുള്ള തൊഴിലാളികളെയാണ് ബംഗാൾ ഉൾക്കടലിൽ തലൈമാന്നാറിനുസമീപം പിടികൂടിയത്.
രണ്ട് മീൻപിടിത്തബോട്ടുകളും പിടിച്ചെടുത്തു. ഈവർഷം ഇതുവരെ പിടിയിലായ തമിഴ് മത്സ്യത്തൊഴിലാളികളിൽ 74 പേർ ഇപ്പോഴും ശ്രീലങ്കയിലെ ജയിലുകളിൽ കഴിയുകയാണ്.
ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാമനാഥപുരത്ത് കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികൾ സമരംനടത്തിയിരുന്നു.