0
0
Read Time:1 Minute, 20 Second
ചെന്നൈ: വിദ്യാർഥികളും പോലീസും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ബംഗ്ലാദേശിൽനിന്ന് തമിഴ്‌നാട്ടുകാരായ 208 വിദ്യാർഥികളെ തിരിച്ചെത്തിച്ചു.
ഈ മാസം 21 മുതലാണ് വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ചത്. 21-ന് 49 പേരെ ചെന്നൈയിൽ എത്തിച്ചിരുന്നു. അടുത്തദിവസം 82 പേരെയും 23-ന് 35 പേരെയും ഇപ്പോൾ 42 പേരെയും തിരിച്ചെത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച ചെന്നൈയിൽ എത്തിയ 42 പേരെയും തമിഴ്‌നാട് പ്രവാസി ക്ഷേമവകുപ്പ് മന്ത്രി കെ.എസ്. മസ്താൻ സ്വീകരിച്ചു.
ചെന്നൈ, കൃഷ്ണഗിരി, കടലൂർ, ധർമപുരി, തഞ്ചാവൂർ, സേലം, വെല്ലൂർ, റാണിപ്പേട്ട്, മധുര തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് ചെന്നൈയിൽ വിമാനമിറങ്ങിയത്.
ബംഗ്ലാദേശിൽ കുടുങ്ങിയ തമിഴ്‌നാട്ടുകാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടി തുടരുമെന്ന് മന്ത്രി അറിയിച്ചു.