യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ-മംഗളൂരു പ്രത്യേക തീവണ്ടി പുനരാരംഭിക്കുന്നത് പരിഗണനയിൽ

0 0
Read Time:1 Minute, 51 Second

ചെന്നൈ : തിരക്ക് കുറയ്ക്കാൻ താംബരത്തുനിന്ന് വെള്ളിയാഴ്ചകളിൽ മംഗളൂരുവിലേക്കും ഞായറാഴ്ച തിരിച്ചും സർവീസ് നടത്തിയിരുന്ന പ്രത്യേക വണ്ടി പുനരാരംഭിച്ചേക്കും.

ചെന്നൈ-മംഗളൂരു തീവണ്ടികളിലെല്ലാം നിലവിൽ വൻതിരക്കാണ്. തീവണ്ടികളിൽ വാരാന്ത്യദിനങ്ങളിൽ തിരക്ക് രൂക്ഷമാകുന്നകാര്യം ദക്ഷിണറെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സർവീസ് പുനരാരംഭിക്കുന്നത് പരിഗണിക്കുന്നതായി അറിയിച്ചത്.

ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള ചെന്നൈ-മംഗളൂരു മെയിൽ (12601), ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (12685), ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് (22637), എഗ്‌മോർ- മംഗളൂരു എക്സ്‌പ്രസ് (16859) എന്നീ തീവണ്ടികളിലെല്ലാം വൻതിരക്കാണ് അനുഭവപ്പെടുന്നത്.

മംഗളൂരു ഭാഗത്തേക്ക് ടിക്കറ്റ് ലഭിക്കാതെ ബസുകളിൽ അമിതനിരക്ക് നൽകി യാത്രചെയ്യുന്നവരും വർധിക്കുകയാണ്.

താംബരത്തുനിന്ന് മംഗളൂരുവിലേക്ക് വെള്ളിയാഴ്ചകളിൽ 1.30-ന് തിരിച്ചിരുന്ന പ്രത്യേക വണ്ടി (06049) പിറ്റേന്ന് രാവിലെ 7.30-ന് മംഗളൂരു ജങ്ഷനിലെത്തിയിരുന്നു.

മംഗളൂരുവിൽനിന്ന് ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12-ന് തിരിക്കുന്ന തീവണ്ടി (06050) പിറ്റേന്ന് 5.30-ന് താംബരത്ത് എത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
50 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts