Read Time:1 Minute, 13 Second
ചെന്നൈ : താംബരം റെയിൽവേ യാർഡിലെ അറ്റകുറ്റപ്പണിമൂലം ഓഗസ്റ്റ് ഒന്നുമുതൽ 15 വരെ രണ്ടുതീവണ്ടികൾ റദ്ദാക്കും. 10 തീവണ്ടികൾ വഴിതിരിച്ചുവിടും. 17 തീവണ്ടികൾ ഓഗസ്റ്റ് ഒന്നുമുതൽ 15 വരെ നിശ്ചിതദൂരത്തേക്ക് താത്കാലികമായി റദ്ദാക്കും.
എഗ്മോർ-മംഗളൂരു സെൻട്രൽ എക്സ്പ്രസ്
എഗ്മോർ-മംഗളൂരു എക്സ്പ്രസ് (16159) ഓഗസ്റ്റ് ഒന്നുമുതൽ 14 വരെ സർവീസ് ആരംഭിക്കുക തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
എഗ്മോറിനും തിരുച്ചിറപ്പള്ളിക്കുമിടയിൽ തീവണ്ടി സർവീസ് നടത്തില്ല. മംഗളൂരു സെൻട്രൽ-എഗ്മോർ എക്സ്പ്രസ് (16160) ഓഗസ്റ്റ് ഒന്നുമുതൽ 13 വരെ തിരുച്ചിറപ്പള്ളിവരെമാത്രമേ സർവീസ് നടത്തുകയുള്ളു.
തിരുച്ചിറപ്പള്ളിക്കും എഗ്മോറിനുമിടയിൽ തീവണ്ടി സർവീസ് നടത്തില്ല.