Read Time:1 Minute, 3 Second
ചെന്നൈ : നിതി ആയോഗ് യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസംഗം ഇടയ്ക്ക് നിർത്താൻ ആവശ്യപ്പെട്ടതിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതിഷേധിച്ചു.
ഒരു മുഖ്യമന്ത്രിയോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. ജനാധിപത്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് നിർണായക സ്ഥാനമുണ്ട്.
പ്രതിപക്ഷത്തെ ശത്രുക്കളെപ്പോലെ കാണാനും നിശ്ശബ്ദരാക്കാനും പാടില്ല.
നിതി ആയോഗ് യോഗത്തിൽ മമതയുടെ പ്രസംഗം തടഞ്ഞതിൽ പ്രതിഷേധം അറിയിച്ച് സ്റ്റാലിൻഫെഡറൽ ഭരണക്രമത്തിൽ ചർച്ചകൾ ആവശ്യമാണെന്നും എല്ലാ അഭിപ്രായങ്ങളെയും മാനിക്കണമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.