Read Time:1 Minute, 15 Second
ചെന്നൈ : നിയമസഭാ സമ്മേളനത്തിനു മുമ്പായി പുണ്യാഹംതളിച്ചും ഗണപതിഹോമംനടത്തിയും പുതുച്ചേരി സ്പീക്കർ എംബളം സെൽവം
നിയമസഭാ മന്ദിരത്തിൽ തന്റെ മുറിയിലും മുഖ്യമന്ത്രി രംഗസാമിയുടെ മുറിയിലും പ്രത്യേകം പുണ്യജലം തളിക്കാൻ സെൽവം മറന്നില്ല.
സ്പീക്കറുടെ ഓഫീസ് ആറാംനിലയിലേക്ക് മാറ്റിയപ്പോഴാണ് പൂജകൾനടത്തി പുണ്യാഹംനടത്താൻ സെൽവം തീരുമാനിച്ചത്.
തന്റെ പുതിയമുറിയിലേക്കായാണ് ചടങ്ങുകൾ ആരംഭിച്ചതെങ്കിലും പിന്നീട് മന്ദിരത്തിൽ മൊത്തമായി നടത്തുകയായിരുന്നു.
രാവിലെ ആറു മുതൽ 7.30-വരെ ഗണപതിഹോമം, തുടർന്ന് വിഘ്നേശ്വരപൂജ എന്നിങ്ങനെയായിരുന്നു ചടങ്ങിന്റെ ക്രമങ്ങൾ. പൂജാവേദിയിൽ സ്ഥാപിച്ച കുടത്തിൽനിന്നുള്ള പുണ്യജലമാണ് പൂജാരികൾ തളിച്ചത്.
പൂജകളെല്ലാം പൂർത്തിയായശേഷമാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്.