Read Time:54 Second
ചെന്നൈ : നാഗപട്ടണത്തെ സർക്കാർ അനാഥ മന്ദിരത്തിൽനിന്ന് കാണാതായ എട്ടുപെൺകുട്ടികളെ ചെന്നൈയിൽ കണ്ടെത്തി.
നാഗപട്ടണം ടൗണിനടുത്തുള്ള അണ്ണൈ സത്യ ഹോമിൽനിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനികളെയാണ് ചെന്നൈയിലെ ഒരു വീട്ടിൽ കണ്ടെത്തിയത്.
സ്കൂളിലെ ക്ലാസ് കഴിഞ്ഞ് പെൺകുട്ടികൾ ഹോമിൽ മടങ്ങിയെത്താത്തതിനാൽ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പവിത്ര എന്ന സ്ത്രീയുടെ വീട്ടിൽ ഇവരെ കണ്ടെത്തി പോലീസ് നാഗപട്ടണത്ത് തിരിച്ചെത്തിക്കുകയായിരുന്നു.