Read Time:1 Minute, 1 Second
ചെന്നൈ: രാജ്യത്തെ നടുക്കിയ വയനാട്ടിലെ ദുരന്ത മേഖലകളിലേക്ക് രക്ഷാ പ്രവർത്തന ദൗത്യവുമായി ഐ.ആർ.ഡബ്ല്യു ചെന്നൈ യൂണിറ്റിൻ്റെ ആദ്യ സംഘം വയനാട്ടിലേക്ക് തിരിച്ചു. വരും ദിവസങ്ങളിൽ അടുത്ത സംഘവും യാത്ര തിരിക്കുന്നതാണ്.
രാജ്യത്തിനകത്തും പുറത്തും വിവിധ ദുരന്തങ്ങളിൽ രക്ഷാ പ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായ ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു) കഴിഞ്ഞ ഡിസംബർ മാസമാണ് ചെന്നൈ യൂണിറ്റ് രൂപീകരിച്ചത്.
വിവിധ ദുരന്ത നിവാരണമേഖലയിൽ പരിശീലനം ലഭിച്ച സംഘം ഗ്രൂപ്പ് ലീഡർ കെ. ഷജീറിൻ്റെ നേതൃത്വത്തിലാണ് വയനാട്ടിലേക്ക് രക്ഷാപ്രവർത്തന ദൗത്യവുമായി യാത്രതിരിച്ചത്.