Read Time:53 Second
ചെന്നൈ : മുൻകൂർ പണം വാങ്ങിയ സിനിമകളിൽ അഭിനയിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ നടൻ ധനുഷിനെതിരേ തമിഴ് നിർമാതാക്കളുടെ സംഘടന.
കഴിഞ്ഞ ദിവസം ചേർന്ന തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നിർവാഹക സമിതിയിൽ താരത്തിനെതിരേ രൂക്ഷവിമർശനമുയർന്നു.
ധനുഷിനെതിരേ പരാതി ഉയർന്നിട്ടില്ലെന്ന തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ പ്രസ്താവനയിലും കൗൺസിൽ അതൃപ്തി അറിയിച്ചു.
മുൻകൂർ പണം വാങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കുന്നതിന് ധനുഷ് അടക്കമുള്ള താരങ്ങൾ മുൻഗണന നൽകണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.