Read Time:1 Minute, 9 Second
ചെന്നൈ : ദിണ്ടിഗലിൽ ബൈക്കിൽ കാറിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.
ക്ഷേത്രദർശനത്തിനു പോവുകയായിരുന്ന ദിണ്ടിഗൽ ഇരട്ടലപ്പാറ ഗ്രാമത്തിലെ ജോർജ് (35), ഭാര്യ അരുണ (27), അരുണയുടെ അമ്മ സരോജ (55), മക്കളായ രക്ഷൻ ജോ (9), രഞ്ജിത (3) എന്നിവരാണ് മരിച്ചത്. എല്ലാവരും ഒരു ബൈക്കിലാണ് സഞ്ചരിച്ചത്. ശനിയാഴ്ചയായിരുന്നു അപകടം.
നാഥൻ റോഡിൽവെച്ച് എതിർദിശയിൽ അതിവേഗംവന്ന കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ മറ്റൊരുബൈക്കിലും ഇടിച്ചു. അതിലെ യാത്രക്കാരന് പരിക്കേറ്റു.
കാർഡ്രൈവർ പ്രവീൺകുമാറിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഇയാൾ തുവരക്കുറിച്ചി സ്വദേശിയാണ്. മരിച്ച ജോർജ് ഇലക്‌ട്രീഷ്യനാണ്.