Read Time:1 Minute, 25 Second
ചെന്നൈ : കിട്ടു രാമകൃഷ്ണൻ ഡി.എം.കെ.യുടെ തിരുനെൽവേലി കോർപ്പറേഷന്റെ മേയർസ്ഥാനാർഥി.
മന്ത്രിമാരായ കെ.എൻ. നെഹ്റുവിന്റെയും തങ്കം തെന്നരശിന്റെയും മേൽനോട്ടത്തിൽ നടത്തിയ ഡി.എം.കെ. കൗൺസിലർമാരുടെ യോഗത്തിലാണ് രാമകൃഷ്ണനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.
തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും.
55 അംഗ കൗൺസിലിൽ ഡി.എം.കെ. സഖ്യത്തിന് 51 അംഗങ്ങളുടെ പിന്തുണയുണ്ട്. അതിനാൽ രാമകൃഷ്ണന്റെ വിജയം മിക്കവാറും ഉറപ്പാണ്.
മേയറായിരുന്ന ശരവണൻ പാർട്ടിക്കുള്ളിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് രാജിവെച്ചതോടെയാണ് ഒഴിവുവന്നത്. 40-ലേറെ കൗൺസിലർമാർ ശരവണന് എതിരായിരുന്നു.
ഡി.എം.കെ. നേതൃത്വം ഇടപെട്ടിട്ടും കൗൺസിലർമാർ നിലപാട് മാറ്റാതെവന്നതോടെ ശരവണനോട് രാജിസമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.
ഐകകണ്ഠ്യേനയാണ് രാമകൃഷ്ണനെ മേയർസ്ഥാനാർഥിയായി തിരഞ്ഞെടുത്തതെന്ന് ഡി.എം.കെ. നേതാക്കൾ അറിയിച്ചു.