Read Time:1 Minute, 22 Second
ബെംഗളൂരു: പള്ളിയിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച രണ്ടു പേർ അറസ്റ്റിൽ.
ബില്ലില സ്വദേശി കീർത്തൻ (20), കൈകമ്പ നെത്തോത സ്വദേശി സച്ചിൻ (20) എന്നിവരാണ് അറസ്റ്റിലായത്. ദ
ക്ഷിണ കന്നഡ ജില്ലയിലെ കെഡബ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ബൈക്കിൽ പള്ളിയുടെ വളപ്പിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
കൂടാതെ മുസ് ലിംകളെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ശബ്ദം കേട്ട് പള്ളിയിലെ പുരോഹിതൻ എത്തിയതോടെ രണ്ടംഗ സംഘം സ്ഥലം വിടുകയായിരുന്നു.
രണ്ടംഗ സംഘം ബൈക്കിൽ വരുന്നതിൻറെയും മുദ്രാവാക്യം വിളിച്ച ശേഷം മടങ്ങി പോകുന്നതിൻറെയും ദൃശ്യങ്ങൾ പള്ളിയിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.