കേരളത്തിൽ ഇത്തവണ സൗജന്യ ഓണകിറ്റ് ആർക്കെല്ലാം; വിശദാംശങ്ങൾ

0 0
Read Time:1 Minute, 21 Second

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും.

വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ കിറ്റുകള്‍ നല്‍കും. 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക.

സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണച്ചന്തകള്‍ അടുത്ത മാസം നാലിനാണ് തുടങ്ങുന്നത്.

എല്ലാ ജില്ലകളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നു വീതവും ചന്തകള്‍ ഉണ്ടാകും.

ഉത്രാടം വരെ ഇവ പ്രവര്‍ത്തിക്കും. അവസാന 5 ദിവസങ്ങളില്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും ഓണച്ചന്തകളിലൂടെ വില്‍ക്കും.

ഓണത്തിനു പ്രത്യേകമായി അരിയും പഞ്ചസാരയും നല്‍കുന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ തുടരുകയാണെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts