തിയതി മാറ്റി; എസ്.എസ്.എൽ.വി. വിക്ഷേപണം 16-ന്

0 0
Read Time:1 Minute, 4 Second

ചെന്നൈ : ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പനചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളി (എസ്.എസ്.എൽ.വി)ന്റെ മൂന്നാം വിക്ഷേപണം 16-ന് നടക്കും.

വിക്ഷേപണം സ്വാതന്ത്ര്യദിനത്തിലായിരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08 നെയും വഹിച്ചുകൊണ്ടാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.17-ന് റോക്കറ്റ് കുതിക്കുക.

എസ്.എസ്.എൽ.വിയുടെ അവസാനത്തെ പരീക്ഷണ വിക്ഷേപണമായിരിക്കും ഇത്. അതോടെ ഈ വിക്ഷേപണ വാഹനം പൂർണസജ്ജമായതായി പ്രഖ്യാപിക്കുകയും വാണിജ്യ വിക്ഷേപണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts