Read Time:51 Second
ചെന്നൈ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 (വ്യാഴം) ചെന്നൈ ജില്ലയിലെ എല്ലാ ടാസ്മാക് മദ്യ റീട്ടെയിൽ ഷോപ്പുകളും അനുബന്ധ ബാറുകളും തുറക്കില്ലെന്ന് ചെന്നൈ ജില്ലാ കളക്ടർ രശ്മി സിദ്ധാർത്ഥ് ജഗഡെ ഇന്നലെ വാർത്താക്കുറിപ്പിൽ അറിയിച്ചു .
ആഗസ്റ്റ് 15ന് (വ്യാഴം) ഹോട്ടലുകളോട് അനുബന്ധിച്ചുള്ള ബാറുകൾ, എഫ്എൽ 3(എ), എഫ്എൽ 3 (എഎ) എന്നിവ അടച്ചിടുമെന്നും ഇവ തുറന്ന് പ്രവർത്തിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.