Read Time:1 Minute, 4 Second
ചെന്നൈ : തമിഴ്നാടിനുപകരം കേരളത്തിലായിരുന്നുവെങ്കിൽ ജല്ലിക്കെട്ട് ഇല്ലാതാകുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ജല്ലിക്കെട്ടിനെതിരായി മനുഷ്യാവകാശപ്രവർത്തകർ എത്തുകയും വലിയ പ്രശ്നമായി അത് നിന്നുപോകുകയും ചെയ്യുമായിരുന്നു.
എന്നാൽ തമിഴ്നാട്ടിലായതിനാൽ നന്നായി നടക്കുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ശിവകാശിയിലെ പടക്കനിർമാണശാലകളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ തമിഴർ പുലർത്തുന്ന താത്പര്യത്തെ സുരേഷ് ഗോപി പ്രകീർത്തിച്ചു.
ഇതിനുകാരണം മനോഭാവം മാത്രമല്ലെന്നും ആസൂത്രണവുംകൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.