ബെംഗളുരു: കാവേരി നദീജലം തമിഴ് നാടിന് നല്കുന്ന വിഷയവും മഴ കിട്ടാത്ത പ്രശ്നവും തലയില്‍ കത്തി നിൽക്കുന്ന സമയത്ത് മുഖ്യമന്ത്രി സിദ്ധാരാമയ്യ ചാമരാജനഗരയിലെ മഹാദേശ്വര മലകയറി.
മഹാദേശ്വര സ്വാമിയുടെ സന്നിധിയില്‍ മഴക്കായി പ്രാര്‍ഥിച്ച് മുഖ്യമന്ത്രി ആരതി അര്‍പ്പിച്ചു.
“കര്‍ണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാൻ കഴിയണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു”- മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ ഇങ്ങനെയാണ് പ്രതികരിച്ചത്.
“കാവേരി ജല റഗുലേഷൻ കമ്മിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്നാടിന് നല്കാൻ ഉത്തരവിട്ടിട്ടുണ്ട്.
സംസ്ഥാനം ജലക്ഷാമം അനുഭവിക്കുകയുമാണ്.നിയമോപദേശം തേടിയിട്ടുണ്ട്”.
കാവേരി ജലപ്രശ്നം രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി-ജെ.ഡി.എസ് കൂട്ടുകെട്ട് ബന്ദ് ഉള്‍പ്പെടെയുളള സമരമുഖത്താണ്.