Read Time:1 Minute, 4 Second
സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ദളിത് – ആദിവാസി സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു മണിവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് ജില്ലയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എസ്സി/എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ്സി/എസ്ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹർത്താൽ ആചരിക്കുന്നത്
ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽനിന്ന് ഒഴിവാക്കി.