0
0
Read Time:1 Minute, 12 Second
ചെന്നൈ : വസ്ത്ര നിർമാണരംഗത്തെ പ്രമുഖരായ രാംരാജ് കോട്ടൺ തമിഴ്നാട്ടിൽ 1000 കോടിരൂപ മുതൽമുടക്കും.
ഇതുവഴി 7,000 പേർക്കുകൂടി തൊഴിൽ ലഭിക്കും. ബുധനാഴ്ച തമിഴ്നാട് നിക്ഷേപസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
ഇന്നാട്ടിലെ ജനങ്ങളോടും രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തോടുമുള്ള പ്രതിജ്ഞാബദ്ധത മുറുകെപ്പിടിച്ചാണ് പുതിയ നിക്ഷേപങ്ങൾ നടത്തുന്നതെന്ന് രാംരാജ് സ്ഥാപകനും ചെയർമാനുമായ കെ.ആർ. നാഗരാജൻ പറഞ്ഞു.
കമ്പനിയുടെ നിലവിലുള്ള നിർമാണശാലകൾ വികസിപ്പിക്കുന്നതിനും ആധുനികവത്കരിക്കുന്നതിനുമാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക.
നിലവിൽ 50,000 നെയ്ത്തുകാരുടെ കുടുംബങ്ങൾക്ക് രാംരാജിന്റെ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.