Read Time:53 Second
ചെന്നൈ : തിരുച്ചിറപ്പള്ളിക്കുസമീപം സ്വകാര്യ ബസ് തീപിടിച്ച് കത്തിനശിച്ചു. ബസിലെ 27 യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാത്രി തിരുച്ചിറപ്പള്ളിയിൽനിന്ന് ചെന്നൈയിലേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
മണ്ണാർപുരം മേൽപ്പാലത്തിലെത്തിയപ്പോൾ ബസിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ജീവനക്കാർ ഉടൻതന്നെ എല്ലാ യാത്രക്കാരെയും അടയന്തരമായി ബസിൽനിന്നിറക്കി രക്ഷപ്പെടുത്തി.
യാത്രക്കാർ ഇറങ്ങിയതിനുശേഷം നിമിഷനേരത്തിനുള്ളിൽ ബസ് കത്തിനശിക്കുകയായിരുന്നു.