Read Time:56 Second
ബെംഗളൂരു : ബെംഗളൂരുവിന് സമീപത്തെ ബൊമ്മസാന്ദ്രയിൽനിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽപ്പാത നീട്ടുന്നതിനുള്ള നടപടികളാരംഭിച്ചു.
ഇതിന്റെഭാഗമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി ചർച്ചനടത്തി.
വിശദപദ്ധതി റിപ്പോർട്ട് നടപ്പാക്കുന്നതിന് മുൻപായിട്ടായിരുന്നു ചർച്ച. 23 കിലോമീറ്റർ പാതയാണ് നിർമിക്കാനുദ്ദേശിക്കുന്നത്.
ഇതിൽ 12 കിലോമീറ്റർ കർണാടകത്തിലും 11 കിലോമീറ്റർ തമിഴ്‌നാട്ടിലുമായിരിക്കും. ആകെ 12 സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്.