ബെംഗളൂരു: സാംസ്കാരിക പൈതൃകത്തിന് പേരുകേട്ട സൗത്ത് ബെംഗളൂരുവിലെ ബസവനഗുഡി വാർഡ് ഉടൻ ദൊഡ്ഡ ഗണപതി എന്നറിയപ്പെടും.
ഗിരിനഗർ വാർഡിന് സ്വാമി വിവേകാനന്ദ എന്നും കൂടാതെ ഗവി ഗംഗാധരേശ്വര എന്നായിരിക്കും ഹനുമന്ത നഗർ വാർഡിന്റെ പുതിയ പേര്
അതിർത്തി നിർണയം, പെരുമാറ്റം എന്നിവയെല്ലാം പൈതൃക സംരക്ഷകർക്കും ഒരു വിഭാഗം താമസക്കാർക്കും ഇടയിൽ നിരാശയുണ്ടാക്കി.
തിങ്കളാഴ്ച പുറത്തുവിട്ട ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) 225 വാർഡുകളുടെ അന്തിമ ഡീലിമിറ്റേഷൻ റിപ്പോർട്ട് അനുസരിച്ച്, 15 വാർഡുകളുടെ പേരുകൾ മാറ്റിയാട്ടുണ്ട് അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബസവനഗുഡി.
ഏതാനും വാർഡുകളുടെ പേരുകൾ മാറിമറിഞ്ഞപ്പോൾ പഴയ ഏതാനും പേരുകൾ ഒഴിവാക്കി. ആഗസ്ത് 18ന് സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തെ അപേക്ഷിച്ച് 15 വാർഡുകളുടെ പേരുകൾ മാറ്റിയിട്ടുണ്ട്.
ബസവനഗുഡി അസംബ്ലി നിയോജക മണ്ഡലത്തിലെ എം.എൽ.എ രവി സുബ്രഹ്മണ്യയ്ക്ക് അതിൽ മതിപ്പു തോന്നിയില്ല, കൂടാതെ പെരുമാറ്റത്തെ അനാവശ്യം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
എന്നാൽ, വിശദമായ പഠനത്തിന് ശേഷമാണ് പേരുമാറ്റാൻ തീരുമാനിച്ചതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. “വാർഡിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന പ്രദേശം, വാർഡിലെ ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങൾ എന്നിങ്ങനെ പല ഘടകങ്ങളും പരിഗണിച്ചു. പേര് അന്തിമമാക്കുന്നതിന് മുമ്പ്, ഞങ്ങളുടെ ജോയിന്റ് കമ്മീഷണറോട് പൊതുജനാഭിപ്രായം ശേഖരിക്കാനും ആവശ്യപ്പെട്ടുവെന്നും വിപുലമായ കൂടിയാലോചനയുടെ ഫലമാണ് പേരുകൾ മാറ്റിയത് എന്നും അദ്ദേഹം പറഞ്ഞു.