ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

0 0
Read Time:1 Minute, 24 Second

ചെന്നൈ : ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രവർത്തകനെന്നു കരുതുന്ന അസീസ് അഹമ്മദിനെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പിടികൂടി. രാജ്യം വിടാനൊരുങ്ങുമ്പോഴായിരുന്നു അസീസിന്റെ അറസ്റ്റെന്ന് എൻ.ഐ.എ. അറിയിച്ചു.

യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതിന് ഹിസ്ബത് തഹ്‌റീർ പ്രവർത്തകർക്കെതിരേ തമിഴ്‌നാട്ടിൽ നടന്നുവരുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് അസീസിന്റെ അറസ്റ്റ്. 70 വർഷംമുൻപ് ആരംഭിച്ച സംഘടനയെ പലരാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ആറുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിലായിരുന്നു. അസീസ് ഉൾപ്പെടെ ചിലർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

പ്രഭാഷണ പരിപാടികളിലൂടെയാണ് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. പ്രഭാഷണങ്ങൾ നടത്തുന്നതിൽ പ്രധാനി ശനിയാഴ്ച അറസ്റ്റിലായ അസീസ് ആണെന്നാണ് പറയുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts