Read Time:1 Minute, 1 Second
ബെംഗളുരു: മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് മാത്തറ സ്വദേശി സി പി ഹൗസിൽ ആലിക്കോയ യുടെയും റൈഹാനത്തിൻ്റെയും മകൻ അലി റാഷിദ് ആണ് മരിച്ചത്.
ജെ പി നഗറിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബി.ഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ കൺസൽട്ടന്റ് ജോലിയിൽ ആയിരുന്നു.
അലി റാഷിദ് ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്.
ആൾ ഇന്ത്യ കെ എം സി സി പ്രവർത്തകർ സംഭവസ്ഥലത്ത് എത്തി പുട്ടനഹളളി പോലീസിൽ വിവരം അറിയിച്ചു.
നിയമ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം കിംസ് ആശുപത്രിയിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തി.
മാത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം.