വീട്ടമ്മയെ കൂട്ടബലാത്സംഗംചെയ്ത രണ്ടുപേർ അറസ്റ്റിൽ

0 0
Read Time:1 Minute, 25 Second

ചെന്നൈ : വീട്ടിലെത്തിക്കാമെന്നുപറഞ്ഞ് ബൈക്കിൽ കയറ്റിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു.

പ്രതികളായ എ. പ്രവീൺകുമാർ (34), ആർ. രാജ്കുമാർ എന്നിവരെയാണ് അറസ്റ്റുചെയ്തത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ടു പ്രതികളുടെയും കൈകാലുകൾ ഒടിഞ്ഞു.

തഞ്ചാവൂരിനടുത്ത് ബുദലൂർ ഗ്രാമത്തിൽനിന്നുള്ള 42-കാരിയാണ് പീഡനത്തിന് ഇരയായത്. നിർമാണത്തൊഴിലാളിയായ ഇവർ തഞ്ചാവൂരിലെ ജോലിസ്ഥലത്തുനിന്ന് ബുദലൂർ ജങ്ഷനിൽ രാത്രിയിൽ ബസ്സിറങ്ങിയതായിരുന്നു.

അപ്പോഴേക്കും ഗ്രാമത്തിലേക്കുള്ള അവസാന ബസ് പോയിരുന്നു. സ്റ്റോപ്പിൽ രണ്ടു ബൈക്കുകളിലായെത്തിയ ചെറുപ്പക്കാർ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു.

ഒരാളുടെ ബൈക്കിനുപിന്നിൽ അവർ കയറി. വഴിയിൽ ഒരു വയലിനടുത്തെത്തിയപ്പോൾ യുവാക്കൾ വീട്ടമ്മയെ ബലാത്സംഗം ചെയ്തു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts