0
0
Read Time:1 Minute, 18 Second
ഡൽഹി: 1.02 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം.
70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ചികിത്സാ സഹായം ലഭിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾക്കാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്.
ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം ലഭ്യമാകും.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നിനാണ് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയത്.
മുതിർന്ന പൗരർക്കുള്ള ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പരിരക്ഷയ്ക്കു വരുമാനപരിധിയോ മറ്റോ ബാധകമായിരിക്കില്ല.
4.5 കോടി കുടുംബങ്ങളിലായുള്ള ആറ് കോടിയോളം പൗരന്മാർക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.