റെയിൽവേ കനിഞ്ഞു: ഓണക്കാലത്ത് പാലക്കാട് വഴി പ്രത്യേക ട്രെയിൻ സർവീസ്

0 0
Read Time:1 Minute, 39 Second

ചെന്നൈ : ഒടുവിൽ ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പാലക്കാട് വഴി കണ്ണൂർ, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ച് റെയിൽവേ. ഒരു മാസത്തിലധികമായി ഉന്നയിക്കുന്ന ആവശ്യമാണ് ഓണാഘോഷം തുടങ്ങുന്നതിന് ഒരു ദിവസംമുൻപേ റെയിൽവേ അനുവദിച്ചത്.

ചെന്നൈ-മംഗളൂരു പ്രത്യേക വണ്ടി

ചെന്നൈ സെൻട്രലിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.10-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06161) പിറ്റേന്ന് രാവിലെ 8.30-ന് മംഗളൂരുവിലെത്തും.

മംഗളൂരുവിൽനിന്ന് ഞായറാഴ്ച വൈകീട്ട് 6.45-ന് തിരിക്കുന്ന വണ്ടി(06162) പിറ്റേന്ന് രാവിലെ 11.13-ന് ചെന്നൈയിലെത്തും. ഒരു ഫസ്റ്റ് ക്ലാസ്, രണ്ട് എ.സി. ടു ടിയർ കോച്ചുകൾ, 12 സ്ലീപ്പർ കോച്ചുകൾ, മൂന്ന് ജനറൽ കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ എന്നിവയുമുണ്ട്.

ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts