Read Time:1 Minute, 10 Second
അഹ്മദാബാദ്: വന്ദേ ഭാരത് മെട്രോയുടെ പേരിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ.
ഈ മെട്രോ സർവ്വീസ് ഇനി മുതൽ അറിയപ്പെടുക ‘നമോ ഭാരത് റാപിഡ് റെയിൽ’ എന്നായിരിക്കും.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യത്തെ വന്ദേ മെട്രോ സർവ്വീസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേരുമാറ്റം പ്രഖ്യാപിച്ചത്.
എന്തുകൊണ്ടാണ് പേരുമാറ്റം വരുത്തിയതെന്നത് ഇനിയും വ്യക്തമായിട്ടില്ല.
വന്ദേ ഭാരതിനൊപ്പം പ്രഖ്യാപിക്കപ്പെട്ട മെട്രോ റെയിൽ പദ്ധതിക്ക് തുടക്കം മുതൽക്ക് ഔദ്യോഗികമായി തന്നെ വിളിച്ചുവന്നിരുന്ന പേര് വന്ദേ മെട്രോ എന്നായിരുന്നു.
ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത സ്ലീപ്പർ പതിപ്പിന് വന്ദേ ഭാരത് സ്ലീപ്പർ എന്നാണ് നിലവിലുള്ള പേര്.